കല്ലിച്ച രാവ്
തുരന്നെത്തുന്ന
എനിക്ക്
എണ്ണ നിറയാതെ തന്നെ
തിരിയൊരുങ്ങാതെ തന്നെ
നിൻ്റെ
പ്രണയാർദ്ര നോട്ടത്തിൽ
കത്തിയുണരുന്ന
ഒരു ചിരാതാവണം.
~*~
Light Offering
Piercing as I come
through this petrified night I yearn to turn into a lamp with oil unfilled wick unmade yet inflamed in the wet longing of your gaze.
~ A Malayalam poem by Jayashree Peringode translated by Sujatha Warrier
Picture Courtesy: Manikantan Mundakkal